ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു

4 / 100

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബില്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. യുഎസിലെ മയോ ക്ലിനിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. യുഎസില്‍ നിന്ന് മൃതദേഹം കൊണ്ടു വന്ന ശേഷം അന്ത്യ കര്‍മങ്ങളില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

1935 നവംബര്‍ 24ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ഭാര്യ മുഅസ്സ ബിന്‍ത് ഹമദ് അല്‍ ഖലീഫയുടെയും രണ്ടാമത്തെ മകനായാണ് ജനനം. ഭാര്യ ഹെസ്സ ബിന്‍ത് അലി അല്‍ ഖലീഫ. മൂന്ന് ആണ്മക്കളും ഒരു മകളുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: