കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. കാസര്‍കോട് മുള്ളേരിയ സ്വദേശി മുഹമ്മദില്‍ നിന്നാണ് 9,19000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലെത്തിയ മുഹമ്മദ്. ചെക്കിങ്ങിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോക്ലേറ്റില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയില്‍ കസ്റ്റംസ് അസി. കമിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, പി.ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍, മനീഷ്‌കുമാര്‍ ഗട്ടാന, ഗുര്‍മീത് സിങ് ഹവീല്‍ദാര്‍, സി.വി ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: