ഓൺലൈൻ മാധ്യമങ്ങൾ ഇനി കേന്ദ്രസർക്കാരിന്റെ കീഴിൽ

ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോർട്ടലുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. കേന്ദ്രസർക്കാർ ചട്ടങ്ങൾ ഇതോടെ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമാകും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനാണ് ടെലിവിഷൻ മാധ്യമങ്ങളെ മോണിറ്റർ ചെയ്യുന്നത്. എന്നാൽ ഡിജിറ്റൽ കണ്ടന്റുകൾക്ക് ഇത്തരത്തിലൊരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനം ഇല്ലായിരുന്നു.

കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വന്ന ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഉത്തരവ്.

ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്‌സ്റ്റാർ, നെറ്റ്ഫഌക്‌സ്, ആമസോൺ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: