കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് ജാനകിയമ്മ നിര്യാതയായി

8 / 100

 

കണ്ണൂർ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ ഭാര്യ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന്‍ (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന്‍ (റിട്ട. മാടായി കോളേജ് ക്ലര്‍ക്ക്). മരുമക്കള്‍: എം.പി ഉണ്ണികൃഷ്ണന്‍ (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പര്‍), പരേതയായ ശോഭന, ഉഷ,സരോജിനി കുഞ്ഞിമംഗലം , പ്രൊഫ. ഗോപിനാഥ് (റിട്ട. സര്‍ സയ്യിദ്‌സ കോളേജ് പ്രൊഫസര്‍), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം). സഹോദരിമാര്‍: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: