എസ്.ഡി.പി.ഐ കണ്ണൂർ കോർപ്പറേഷൻ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

4 / 100

കണ്ണൂർ:ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ എസ്.ഡി.പി.ഐ ഒന്നാം ഘട്ടം 10 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അത്താഴക്കുന്ന്, കക്കാട്, മേലെ ചൊവ്വ, ആലിങ്കീൽ, കിഴുന്ന, അറക്കൽ, താണ, തായത്തെരു, കസാനക്കോട്ട, ആയിക്കര എന്നീ പത്ത് ഡിവിഷനുകളിലെ സ്ഥാനർത്ഥികളെയാണ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ ഓൺലൈൻ വാർത്താ സമ്മേളനം വഴി പ്രഖ്യാപിച്ചത്. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീൻ മൗലവി അറക്കൽ ഡിവിഷനിലും, എടക്കാട് മേഖലാ പ്രസിഡന്റ് മഹ്ഷൂക്ക് കിഴുന്ന കിഴുന്നയിലും മത്സരിക്കും.

മറ്റു വാർഡുകളിലെ സ്ഥാനാർത്ഥികൾ: അത്താഴക്കുന്ന്‌ – അസ്ഹറുദ്ധീൻ, കക്കാട് – ഫാത്തിമത്തുൽ സുഹ്‌റ, മേലേചൊവ്വ – എ കെ ബുഷ്‌റ, ആലിങ്കീൽ – റഹൂഫ് എം കെ, താണ – നസ്ഹത് വാഴയിൽ, തായത്തെരു – നിയാസ് കുരിക്കളകത്ത്, കസാനക്കോട്ട – ബി നസീറ ടീച്ചർ, ആയിക്കര – കെ പി താഹിറ എന്നിവരാണ്. മറ്റ് ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പി കെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: