രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാവാന്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷ നുകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര
ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും വളപട്ടണം
സ്റ്റേഷനും കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനും ഇടം പിടിച്ചു.

പൊതു ജനങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ ആണ് മികച്ച സ്റ്റേ ഷനുകള്‍ കണ്ടെത്തുന്നത്.
പോലീസിന്റെ ജനകീയ മുഖവും പ്രവര്‍ത്തനവുമെല്ലാം കണക്കിലെടുത്താണ്
അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി ഇന്നലെ കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വളപട്ടണത്ത് എത്തി വിവരങ്ങള്‍
ശേഖരിച്ചു. പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ
പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിലെത്തിയ പരാതിക്കാരോടും ഉദ്യോഗസ്ഥന്മാര്‍ പോലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വീഡിയോയില്‍ പകര്‍ത്തിയാണ് അവാര്‍ഡിനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിലവില്‍ വളപട്ടണം സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംതൃപ്തി ആണുള്ളത്.

1905 ല്‍ സ്ഥാപിതമായ  വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിലവില്‍ മുപ്പത്തി എട്ടാമത്തെ CI ആയി എ കൃഷണന്‍ സേവനമനുഷ്ട്ടിക്കുന്നു.
നൂറ്റി നാല്‍പത്തി നാലാമത്തെ എസ് ഐ ആയിട്ടുള്ള ശ്രീജിത്ത് കൊടേരി യാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌. ജനകീയ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മണല്‍ മാഫിയക്കെതിരെയും വളപട്ടണം പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ തോതിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പുതിയ തെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വളപട്ടണം പോലീസ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരെയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പ് ശ്രീജിത്ത്‌ കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്. ഉത്സവ സമയങ്ങളില്‍ സ്ഥിരം രാഷ്ട്രീയ അക്രമങ്ങളില്‍ അവസാനിക്കുമായിരുന്ന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി സമാധാന പരമായി നടക്കുന്നത് വളപട്ടണം പോലീസിന്‍റെ ആത്മാര്‍ഥമായ ഇടപെടല്‍ കൊണ്ട് മാത്രമാണ്. ഇക്കഴിഞ്ഞ ദിവസം അഴീക്കോട് വന്‍ കുളത്ത് വയലിലെ ഗതാഗത ക്കുരുക്കിനു പരിഹാരം കാണാന്‍ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ വളപട്ടണം പോലീസിന്‍റെ ഇടപെടല്‍ കൊണ്ട് സാധിച്ചു.

ഇത്തരത്തില്‍ നേട്ടങ്ങളുടെയും അനുമോദനങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അവാര്‍ഡിനുള്ള പട്ടികയിലും വളപട്ടണം പോലീസ് സ്റ്റേഷന്‍ ഇടം പിടിച്ചിരിക്കുന്നത്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സി ഐ എ കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: