ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റിന് 411 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ സമര വിക്രമ, കരുണ രത്‌ന, എയ്ഞ്ചലോ മാത്യൂസ് ഡിക്‌വെല്ല എന്നിവരാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സഞ്ജുവിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും ലങ്കന്‍ ബൗളര്‍മാര്‍ ശിക്ഷിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി ബൗളര്‍ സന്ദീപ് വാര്യറും ബണ്ഡാരിയും ആണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 15 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് സന്ദീപ് രണ്ടുവിക്കറ്റ് വീഴ്ത്തിയത്. സക്സേനയ്ക്ക് ഒരുവിക്കറ്റ് ലഭിച്ചു.
4.67 ശരാശരിയില്‍ വളരെ അനായാസമായിരുന്നു ദ്വീപുകാരുടെ ബാറ്റിംഗ്. ദിമിതു കരുണരത്ന- സമരവിക്രമ കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 132 റണ്‍സാണ്. സന്ദീപിന് മാത്രമാണ് ഇടയ്ക്കെങ്കിലും ഇവരെ പരീക്ഷിക്കാനായത്. 62 പന്തില്‍ 50 റണ്‍സെടുത്ത കരുണരത്ന റിട്ടയേര്‍ഡ് ഹര്‍ട്ടായി. സഹ ഓപ്പണര്‍ സമരവിക്രമ 77 പന്തില്‍ 74 റണ്‍സെടുത്ത് അവേഷ് ഖാനു മുന്നില്‍ കീഴടങ്ങി. പിന്നാലെ വന്നവരും കടന്നാക്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു.
ലഹിരു തിരിമാനെ (17) വീണ്ടും പരാജയപ്പെട്ടെങ്കിലും എയ്ഞ്ചലോ മാത്യൂസും നിരോഷന്‍ ദിക്വാലയും (59 പന്തില്‍ 73) ലങ്കയെ സുരക്ഷിത തീരത്തെത്തിച്ചു.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ലാത്ത സംസ്ഥാനങ്ങളിലെ താരങ്ങള്‍ മാത്രമാണ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രോഹന്‍ പ്രേം, ജലജ് സക്സേന എന്നീ കേരള താരങ്ങളും സഞ്ജുവിനെയും സന്ദീപിനെയും കൂടാതെ ടീമിലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: