‘ഇന്റർനാഷണൽ ബിസിനസ്സ് ഡേ’: നഗരത്തിലെ വ്യവസായികളെ ആദരിച്ച് ഹംദർദ് കണ്ണൂർ ക്യാംപസ് വിദ്യാർഥികൾ

കണ്ണൂർ: ‘ഇന്റർനാഷണൽ ബിസിനസ്സ് ഡേ’യുടെ ഭാഗമായി ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നഗരത്തിലെ വ്യവസായികളെ ആദരിച്ചു. ഇതിന്റെ ഭാഗമായി വ്യവസായികൾക്കായി ഉപഹാരവും മധുരവിതരണവും നടത്തി. ചടങ്ങ് ക്യാംപസ് ഡയറക്ടർ ഡോ. ടി.പി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് രംഗത്ത് തങ്ങൾ ഉണ്ടാക്കിയെടുത്ത വിജയവും അനുഭവജ്ഞാനവും വെല്ലുവിളികളും വ്യവസായികൾ വിദ്യാർഥികളുമായി പങ്കുവെച്ചു. കൊമേഴ്സ് വിഭാഗം തലവൻ ഷമീം ശിവപുരം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷൻസ മൈമി, അധ്യാപകരായ സമീർ പി.എ, നഫീസത്തുൽ മിസ് രിയ, വിദ്യാർഥികളായ മുഫാസ് കെ.പി, ഹന ആയിഷ നൂർ, ആദിൽ കെ.പി, ആദിൽ അനസ്, സലാഹ്, മുബാരിസ്, നദ ഫൈസൽ, ഫഹീമ ഫൈസൽ, അംന അമീർ, ശഹാന ഷെറിൻ, സുബൈർ, അയ്ന, സൽവ, സബാഹ്, നസ് വാൻ എന്നിവർ പങ്കെടുത്തു.