കാട്ടുപന്നി ശല്യം രൂക്ഷം

പയ്യന്നൂർ : ഏഴിലോട്കാരാട്ട് വയലിൽ കാട്ടുപന്നി ശല്യം രൂക്ഷം. വിളകൊയ്യാൻ പാകമായ ഏക്കർ കണക്കിന് നെൽ കൃഷി വ്യാപകമായിനശിപ്പിച്ചു . കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടുപന്നിക്കൂട്ടമെത്തി കൃഷി നശിപ്പിക്കുകയായിരുന്നു. കർഷകനായമായി മനോരഞ്ജൻ്റെ ഒരേക്രയോളം നെൽകൃഷി കാട്ടുപന്നികൾ ഉഴുതു മറിച്ചനിലയിലാണുള്ളത്. മായി കൃഷ്ണൻ, പ്രവീൺ, മധു, മൂലക്കാരൻ ശശിധരൻ , എന്നിവരുടെ നെൽകൃഷിയും പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചിട്ടുണ്ട് .കുറച്ചു നാളുകളായി നെൽ കർഷകർക്ക് കാട്ടു പന്നി ശല്യം വൻഭീഷണിയായി തീർന്നിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: