വീണ്ടും മണൽവേട്ട

കണ്ണപുരം: രാത്രിയുടെ മറവിൽഅനധികൃത മണൽകടത്ത് ഇരിണാവ് ഡാമിൽ നിന്ന് വീണ്ടും മണൽകടത്ത്.പട്രോളിംഗ് നടത്തുകയായിരുന്ന കണ്ണപുരം എസ്.ഐ.വി.ആർ. വിനീഷിൻ്റെ നേതൃത്വത്തിൽ എസ്. ഐ.സാംസണും സംഘവും വീണ്ടും മണൽകടത്ത് പിടികൂടി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അഞ്ച് ലോഡ് മണൽ ഡാമിന് സമീപം മണൽ കടത്തുകാർ കടത്തികൊണ്ടു പോകാൻ കൂട്ടിയിട്ട നിലയിൽ പോലീസ് കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ്.പോലീസ് പിടികൂടിയ മണൽ നിർമ്മിതികേന്ദ്രത്തിന് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: