തെരുവിന്റെ മക്കളുടെ വിശപ്പടക്കി അൽ മഖർ കാരുണ്യം

0

മുഹമ്മദ് നബി (സ്വ) 1497 മത് ജൻമദിനത്തിന്റെ ഭാഗമായി അൽ മഖർ കാരുണ്യം പൊതിച്ചോർ വിതരണം ചെയ്തു.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് തിന്നുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന മുത്ത് നബിയുടെ മഹദ് വചനത്തിൽ നിന്ന് പ്രോത്സാഹനം ഉൾക്കൊണ്ട് കേരളത്തിലെയും കർണാടകയിലെയും നിരവധി തെരുവുകളിൽ പൊതിച്ചോർ വിതരണം നടത്തി.
ആരോരുമില്ലാതെ തെരുവിലെ തിണ്ണകളിൽ അഭയം പ്രാപിക്കുന്ന ഒരു നേരത്തെ അന്നത്തിന് വേണ്ടി എച്ചിലുകളിൽ ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങൾ ക്കാണ് അൽ മഖർ കാരുണ്യം ആശ്വാസമാകുന്നത്.
പൊതിച്ചോർ വിതരണത്തിന് കാരുണ്യം ഭാരവാഹികളും അൽ മഖർ വിദ്യാർത്ഥികളും നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: