നിയന്ത്രണം വിട്ട കാർ മതിലിനിടിച്ച് തകർന്നു

9 / 100

മയ്യിൽ: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിനിടിച്ച് തകർന്നു. ആറാം മൈൽ പഴയ ആസ്പത്രിക്ക്‌ സമീപത്തെ റിട്ട. അധ്യാപിക കെ. സുശീലയുടെ വീടിന്റെ മതിലിലാണ് കാറിടിച്ചത്. ആറുമീറ്റർ നീളത്തിൽ മതിൽ തകർന്നുവീണു. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. മയ്യിലിൽനിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആർക്കും അപായമില്ല. കാറിന്റെ മുൻഭാഗം തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: