സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണ്ണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണായകമാണ്. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് രാജ്യത്തെ സുപ്രധാനമായ ചില കേസുകളുടെ വിധി പുറത്ത് വരും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അയോദ്ധ്യ ഭൂമിതര്‍ക്ക കേസ്, കോളിളക്കം സൃഷ്ട്ടിച്ച ശബരിമല യുവതിപ്രവേശന വിധി, കൂടാതെ റഫാല്‍, ഇ.പി.എഫ്. പെന്‍ഷന്‍ തുടങ്ങിയ നിരവധി കേസുകളിലെ വിധിയാണ് പുറത്ത് വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ ബെഞ്ചാണ് ഈ കേസുകളെല്ലാം കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വിരമിക്കുന്നതിനു മുന്‍പ് ഈ കേസുകളിലെല്ലാം വിധി പറയും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

അതേസമയം തന്നെ അയോധ്യക്കേസിന്‍റെ വാദം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് മുസ്ലിം സംഘടന. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം ബുദ്ധിജീവികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് എന്ന സംഘടന അറിയിച്ചു. കേസില്‍ അനുകൂല വിധി വന്നാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യന്‍ മുസ്ലിംകള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഘടനാ വക്താക്കള്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: