പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് കൂടത്തായി ജോളിയുടെ വെളിപ്പെടുത്തല്‍. മഞ്ചാടി മാത്യുവിന് വിഷം നല്‍കിയത് ഒപ്പം മദ്യപിച്ചിരിക്കുമ്ബോഴെന്നും മൊഴി

കോഴിക്കോട്: പൊന്നാമറ്റത്ത് തെളിവെടുപ്പിനെത്തിയ ജോളി വെളിപ്പെടുത്തിയത് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍. പൊന്നാമറ്റത്തെ ഡൈനിംഗ് റൂമില്‍ വച്ച്‌ രണ്ട് കുപ്പികളിലായാണ് മാത്യു തനിക്ക് സയനൈഡ് എത്തിച്ചുതന്നതെന്നും അതില്‍ ഒരെണ്ണം ഉപയോഗിക്കുകയും രണ്ടാമത്തേത് വാഷ് ബെയ്സനില്‍ ഒഴിച്ച്‌ കളയുകയും ചെയ്തുവെന്നാണ് ജോളിയുടെ മൊഴി. വിഷം നല്‍കിയ കാര്യം മാത്യുവും സ്ഥിരീകരിക്കുന്നുണ്ട്.

ഇതിനിടെ നിര്‍ണ്ണായകമായ മറ്റൊരു വെളിപ്പെടുത്തലും ജോളി നടത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കാറുണ്ട് എന്നാണു ജോളി ഇന്ന് പോലീസിനോട് പറഞ്ഞത്. കൂടത്തായി സംഭവത്തില്‍ മരണപ്പെട്ട റോയി തോമസിന്റെ അമ്മാവന്‍ മഞ്ചാടിയില്‍ മാത്യുവിനൊപ്പവും മദ്യപിച്ചിട്ടുണ്ടെന്നും മാത്യുവിന് വിഷം നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി ആണെന്നും ജോളി സമ്മതിച്ചിട്ടുണ്ട്.
മരണത്തിന് തലേദിവസവും താനും മാത്യുവും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അന്നെദിവസവും ജോളിയുടെ വീട്ടില്‍ വച്ച്‌ മദ്യപിച്ച ശേഷമാണ് മാത്യു സ്വന്തം വീട്ടിലേക്ക് പോയത്. മാത്യുവിന് ആ മദ്യത്തിലാണ് വിഷ൦ നല്‍കിയതെന്നും ജോളി പോലീസിനോട് പറഞ്ഞു.

അതേസമയം റോയി മരിക്കുന്നത് ബാത്ത്റൂമില്‍ വച്ചല്ലെന്ന വിവരമാണ് ജോളി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭക്ഷണത്തിലാണ് റോയിക്ക് വിഷം നല്‍കിയതെന്നും ഭക്ഷണം കഴിച്ച ശേഷം ബാത്ത്റൂമിനും ഡൈനിംഗ് റൂമിനും ഇടയിലുള്ള ഇടനാഴിയില്‍ റോയി കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് ജോളി മൊഴി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: