പുല്ലുകയറ്റിയ പിക്കപ്പ് ജീപ്പ് മറിഞ്ഞു

മട്ടന്നൂർ: കർണാടകയിൽനിന്ന് പുല്ല് കയറ്റിവരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ നാലോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ കോടതിക്ക് സമീപത്തായിരുന്നു അപകടം. നിറയെ പുല്ലുമായി മമ്പറത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് പൊളിച്ചിട്ട സ്ഥലത്താണ് മറിഞ്ഞത്. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പിക്കപ്പ് ജീപ്പിലെ പുല്ല് നീക്കംചെയ്തശേഷം ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ വാഹനം ഉയർത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: