തുടർവിദ്യാഭ്യാസ കലോത്സവം നാളെ തുടങ്ങും

മട്ടന്നൂർ: ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവം ചിലമ്പ് 2019ന്റെ പ്രചാരണാർഥം മട്ടന്നൂർ നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. വായാന്തോട് നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഗവ. ആശുപത്രി പരിസരത്ത് സമാപിച്ചു. വാദ്യമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയ്ക്ക് നഗരസഭാ ചെയർമാൻ അനിതാ വേണു, മനോജ് സെബാസ്റ്റ്യൻ, ഡോ. ജി കുമാരൻ നായർ, എം വിജയകുമാർ, എ കെ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 12,13 തിയതികളിൽ മട്ടന്നൂർ ഗവ. യുപി സ്കൂളിലാണ് കലോത്സവം. 12ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി 66 ഇനങ്ങളിൽ ആയിരത്തോളം കലാകാരന്മാർ മത്സരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: