സി പി എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ നിര്യാതനായി

തളിപ്പറമ്പ്: മുതിർന്ന സി പി എം നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വാസുദേവൻ

(84) നിര്യാതനായി. ഇന്ന് രാവിലെ പറശിനിക്കടവിലെ വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരണപ്പെട്ടു. ഭാര്യ: രമ.

മക്കൾ: നിർമ്മൽ, പരേതയായ സീമ.

ദീർഘകാലം ആന്തൂർ പഞ്ചായത്ത് പ്രസിഡന്റായും തളിപ്പറമ്പ് നഗരസഭയുടെ ആദ്യ ഉപദേശക സമിതി ചെയർമാനുമായിരുന്നു.12 വർഷക്കാലം സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: