പാനൂരിനടുത്ത് ബോംബ്‌ സ്ഫോടനം

പാനൂരിനടുത്ത് ബോംബിന് മുകളിൽ പിക്കപ്പ് വാൻ കയറി സ്ഫോടനം  ,ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.കൈവേലിക്കലിനടുത്ത നാമത്ത് പള്ളി പ്രദേശത്ത്                ക്ഷേത്രത്തിന് സമീപം മരം കയറ്റാനെത്തിയ KL – 58 എം 3661 നമ്പർ പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.മരം കയറ്റാനായി റോഡരികിൽ കാടുള്ള ഭാഗത്തേക്ക് വാൻ നീങ്ങുമ്പോഴാണ്  സമീപത്തെ കാടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബിൽ ടയർ കയറിയത്.ഉടൻ ഉഗ്രസ്ഫോടനം ഉണ്ടാവുകയും തൽക്ഷണം വാനിന്റെ വലതുഭാഗത്തെ  ടയർ തകരുകയും kannurvarthakal.com ചെയ്തു.വാനിലുണ്ടായിരുന്ന ഡ്രൈവർ കണ്ണവം മുടപ്പത്തൂരിലെ റിജിൻ നിവാസിൽ രാധാകൃഷ്ണ (42 ) ന് കേൾവി ശക്തി നഷ്ടപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ പോലീസ് സ്ഥലത്ത് നിന്നും പൊട്ടാത്ത ഒരു സ്റ്റീൽ ബോംബ് കണ്ടെടുത്തു. കൈവേലിക്കലിൽ കഴിഞ്ഞ ദിവസം പ്രകടനം നടത്തുകയായിരുന്ന സി പി എം പ്രവർത്തകർക്ക് നേരെ ബി ജെ പി പ്രവർത്തകർ ബോംബെറിഞ്ഞ് 4 പേർക്ക് പരിക്കേറ്റിരുന്നു.  ഇതേ തുടർന്ന് ഈ പ്രദേശത്ത് ബോംബ് സ്ക്വാഡും പോലീസും ആയുധങ്ങൾക്കും പ്രതികൾക്കുമായി പരിശോധന നടത്തിയെങ്കിലും ഒരു ബോംബ് മാത്രമാണ് കണ്ടെത്താനായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: