വെള്ളിയാഴ്ച നടത്താനിരുന്ന പെട്രോള്‍ പബ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 13-10-17 ന് (വെള്ളിയാഴ്ച)നടത്താനിരുന്ന 24 മണിക്കൂർ പെട്രോൾ പമ്പ് സമരം പിൻവലിച്ചു പെട്രോൾ കമ്പനികൾ ദിവസേന നിരക്ക് പരിഷ്കരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓൾ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോൾ പമ്പ് പണിമുടക്കിൽ കേരളവും പങ്കു ചേരുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ കേരള പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചിരുന്നു. ചൊവ്വാഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.

സംസ്ഥാനത്തെ ഒരുവിഭാഗം പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: