കോവിഡ് വ്യാപനം: കണ്ണൂർ മാർക്കറ്റിൽ കർശന നടപടിയുമായി പോലീസ്; ഫുട്പാത്തിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും.

കണ്ണൂർ: കണ്ണൂർ മാർക്കറ്റിൽ കർശന നടപടിയുമായി കണ്ണൂർ ടൗൺ പോലീസ്. കോവിഡ് സമൂഹ വ്യാപനത്തിൻ്റെ അടിസ്ഥാനത്തിലും കണ്ണൂർ മാർക്കറ്റിൽ 50 ലധികം പ്രൈമറി കോൺടാക്ടുകളും ഇന്നും പോസറ്റീവ് സ്ഥിരീകരിച്ചതിൻ്റെ അടിസ്ഥാനത്തിലും കണ്ണൂർ മാർക്കറ്റിൽ പോലീസ് നടപടികൾ ശക്തമാക്കി. മാർക്കറ്റിലെ ഫുട്പാത്തിൽ യാതൊരു കൊവിഡ് പ്രൊട്ടോക്കോളും പാലിക്കാതെ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ആളുകൾക്ക് സാധനം വാങ്ങിക്കുന്നതിന് വേണ്ടി ടൗൺ പോലീസ് തന്നെ വരച്ച അടയാളം മറച്ച് വച്ച് കച്ചവടം ചെയ്ത കച്ചവടക്കാരനെതിരെ ഇന്ന് നടപടിയെടുത്തു. കൊവിഡ് വ്യാപനത്തിൽ മാർക്കറ്റിൽ സാമുഹിക അകലം പാലിക്കാതെയും ആളുകൾക്ക് നടക്കുവാൻ പറ്റാതെയും തരത്തിൽ റോഡിലും ഫുട്പാത്തിലും നടത്തുന്ന എല്ലാ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും എന്ന് പോലീസ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനെ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: