കൊളച്ചേരി പഞ്ചായത്തിൽ കമ്പിൽ പ്രദേശത്തെ കടകൾ അടയ്ക്കാൻ നിർദ്ദേശം

കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ ഇന്നലെ കോവിഡ് സ്ഥിരികരിച്ചവരുമായുള്ള സമ്പർക്ക സാധ്യത പരിഗണിച്ച് രോഗിയുടെ വീടിനു 200 മീറ്റർ ചുറ്റളവിലുള്ള കടകളും സ്ഥാപനങ്ങളും ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ അടച്ചിടാൻ മയ്യിൽ പോലീസ് നിർദ്ദേശം നൽകി.

കൊളച്ചേരി പഞ്ചായത്തിലെ വാർഡ് 2 ( കമ്പിൽ ), 3 ( പന്ന്യങ്കണ്ടി ) വാർഡുകളിൽ പെട്ട പ്രദേശങ്ങളാണ് ഈ പരിധിയിൽ പെടുക. സമ്പർക്ക രോഗവ്യാപനത്തിൻ്റെ തീവ്രത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും മയ്യിൽ സിഐ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: