ആലക്കോട് വായാട്ടുപറമ്പിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ

5 / 100 SEO Score

ആലക്കോട്. വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കവർച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ .കുടിയാന്മല പുലിക്കുരുമ്പസ്വദേശി തൊരപ്പൻ സന്തോഷിനെ (42)യാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കാറിലെത്തിയ കവർച്ചാസംഘം സ്ഥാപനത്തിൽ നിന്നും ആറ് ക്വിൻ്റൽ കുരുമുളകും പണവും കവർന്നിരുന്നു. . . നെല്ലിപ്പാറ സ്വദേശി പുത്തൻപുരയിൽ ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളവായാട്ടുപറമ്പ് കവലയിലെ പുത്തൻപുരയിൽ ട്രേഡേർസിലാണ് കവർച്ച നടന്നത്. ഇന്നോവ കാറിലെത്തിയ സംഘം കടയുടെ ഷട്ടറിൻ്റെപൂട്ട് തകർത്ത ശേഷം അകത്ത് കടന്ന് മേശവലിപ്പിൽ സൂക്ഷിച്ച പണവും പത്ത് ചാക്കുകളിലായി സൂക്ഷിച്ച കുരുമുളകുമാണ് കടത്തിക്കൊണ്ടുപോയത്. കടയിലെനിരീക്ഷണ ക്യാമറയിൽ  ഇന്നോവ കാറിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്ന ഇതാണ് കേസിന് വഴിതിരിവായത്.. ടൗണിലെ മറ്റു സ്ഥലങ്ങളിലെ നിരീക്ഷക്യാമറകൾ പ്രിൻസിപ്പൽഎസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പരിശോധിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 27 ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കവർച്ച നടന്നത് പോലീസ് അന്വേഷണത്തിൽ ഇന്നോവകാർ തളിപ്പറമ്പ് ബക്കളത്ത് വെച്ച് പോലീസ് പിന്നീട് കണ്ടെത്തുകയുണ്ടായി.വാടകക്കെടുത്ത കാറാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തുകയയായിരുന്നു കൂട്ടുപ്രതികൾക്കായി തെരച്ചിൽ തുടങ്ങി കാസറഗോഡ് ബളാലിലും ദിവസങ്ങൾക്ക് മുമ്പ് സംഘം കവർച്ച നടത്തിയിരുന്നുനേരത്തെ ഗുഡ്സ് ഓട്ടോയിൽ കൊപ്ര മോഷണം നടത്തിയ കേസിൽ തൊരപ്പൻ സന്തോഷിനെ കണ്ണപുരം പോലീസ് പിടികൂടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: