ബാധയൊഴിപ്പിക്കാനെന്നപേരിൽ എത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

5 / 100

ദേഹത്തിൽ കയറിക്കൂടിയ ജിന്ന് ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് മധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബദരിയ്യ നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയിൽ എം.ടി.പി ഇബ്രാഹിം ( 50 ) നെയാണ് തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥൻ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഒൻപതിന് രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത് . പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെൺകുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് എത്തിയ ഇയാൾ. വീടിനുള്ളിൽ കയറി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി . ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് . ഇബ്രാഹിമിനെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: