ഗവ:പോളിടെക്‌നിക് 1991-94 ബാച്ച് നാലാമത് കുടുംബ സംഗമവും ഗുരു വന്ദനവും .

കണ്ണൂർ: ഗവ:പോളിടെക്‌നിക് 1991-94 മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബാച്ച് നാലാമത് കുടുംബ സംഗമവും ഗുരു വന്ദനവും നടത്തി. കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ 30 ൽ പരം കുടുംബങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച കാലത്ത് 1991-94 കാലഘട്ടത്തിലെ ഡിപ്പാർട്ട്‌മെന്റ് തലവനായ ശ്രീ വേണുഗോപാൽ സാർ ഉദ്ഘാടനം ചെയ്ത ഗുരുവന്ദനത്തിൽ 1991-94 കാലഘട്ടത്തിൽ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിച്ചു. ശ്രീ രാജീവ് വട്ടോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവ് മൂലായി അദ്ധ്യക്ഷനും , ബിജു നമ്പ്യാർ നന്ദിയും രേഖപെടുത്തി.

കുടുംബ സംഗമത്തിൽ വച്ച് , അദ്ധ്യാപകരുടെ നിർദ്ദേശം മാനിച്ച് അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ , ഈ കഴിഞ്ഞ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയും , ആ തുകയ്കുള്ള ഡി ഡി ബഹു:കണ്ണൂർ ജില്ലാ കലക്ടർക്ക് കൈമാറി ക്കൊണ്ട് ശ്രീ വേണുഗോപാൽ സാർ നിർവഹിക്കുകയും ചെയ്തു. 1991-94 മെക്കാനിക്കൽ ബാച്ച് അംഗങ്ങളായ സമീർ, രതീഷ്, സജിത്ത്, സുനോജ്,ഷാജി, ബേബി ആനന്ദ്, ഹാരീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: