പ്രളയമേഖലയിൽ കൗൺസിലിംഗിലൂടെ കരുത്ത് പകർന്ന് നാഷണൽ ഹെൽത്ത് മിഷനോടൊപ്പം ഹൃദയാരാം

.

കണ്ണൂർ :- എറണാകുളം ആലപ്പുഴ ജില്ലകളിലെ പ്രളയ ബാധിതർക്ക് അധിജീവനത്തിന്റെ ഹൃദയമന്ത്രം ചൊല്ലിക്കൊടുത്ത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഹൃദയാരാം കൗൺസിലിംഗ് സംഘം. ഒരായുസ്സുകൊണ്ടുണ്ടാക്കിയതെല്ലാം പ്രളയം കവർന്നെടുത്ത, നിസഹായരായ ജനതക്ക് മനോധൈര്യം പകരാനെത്തിയ സംഘം നാലു ദിവസത്തെ ദൗത്യം പൂർത്തിയാക്കി മടങ്ങി.കണ്ണൂർ ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷനോടൊപ്പം കണ്ണൂർ സർവ്വകലാശാലയുടെ അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യൂണിറ്റി കോളേജിൽ നിന്ന് കൗൺസിലിംഗ് & സൈക്കോ തെറാപ്പിയിൽ പി.ജി ഡിപ്ലോമ പൂർത്തിയാക്കിയ അഭിഭാഷകർ, നിയമപാലകർ, അദ്ധ്യാപകർ ,സർക്കാർ ജീവനക്കാർ എന്നിവർ അടങ്ങിയ നാല് പത്തൊന്ന് പേരാണ് സംഘത്തിലുള്ളത്. അതിൽ ഇരുപത് പേർ എറണാകുളം ജില്ലയും ഇരുപത്തിയൊന്നു പേർ ആലപ്പുഴ ജില്ലയും കേന്ദ്രികരിച്ചാണ് പ്രവർത്തിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിർദേശ പ്രകാരo കണ്ണൂർ ജില്ല നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. കെ. വി ലതീഷിന്റെ നേതൃത്വത്തിൽ ഹൃദയാരാം ഡയറക്ടർ ഡോ.സി. ട്രീസ പാലക്കലിനോടൊപ്പമാണ് ഹൃദയാരാം ടീം രണ്ട് ജില്ലയിലും ഹൃദയ ഹസ്തം, എന്ന പേരിൽ മാനസീക ശാക്തീകരണ കൗൺസിലിംഗ് പരിപാടി നടത്തിയത്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്തും, എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തും കേന്ദ്രീകരിച്ചാണ് സംഘം സേവനം നല്കിയത്.പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും മാനസിക ശാക്തീകരണം നല്കി.ഒന്നാം ഘട്ടത്തിൽ, പ്രളയത്തിന് ഇരയായവർക്ക് ഉണ്ടായിരുന്ന ദുഃഖം ,നിരാശ, ദേഷ്യം, നിസംഗത, ഉറക്കമില്ലാ മ, പേടി ,ആത്മഹത്യ പ്രവണത, മദ്യപാനം എന്നീ പ്രശ്നങ്ങൾ കൗൺസിലിംഗിലൂടെയും സൈക്കോ തെറാപ്പിയിലൂടെയും പരിഹരിച്ചു. രണ്ടാം ഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ സ്കൂളുകളിൽ കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിഗും ഗ്രൂപ്പ് കൗൺസിലിംഗും നല്കി. ആലപ്പുഴയിലെ പ്രവർത്തനങ്ങൾക്ക് സി. നിർമ്മലാ ജോൺ ,എം.വി. സതി ശൻ എന്നിവരും, എറണാകുളം ജില്ലയിൽ ഡോ. സി. ജ്യോതിസ് പാലക്കൽ, സി.ജാൻസി പോൾ, വി. വി.റിനേഷ് ,അബ്ദുൾ ഗഫൂർ എ. എന്നിവരും നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: