ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 11

ഇന്ന് ലോക പ്രഥമ ശുശ്രൂഷാ ദിനം….

1875- ദിന പത്രത്തിൽ പോക്കറ്റ് കാർട്ടൂൺ വരക്കുന്ന സമ്പ്രദായം നിലവിൽ വന്നു..

1893- സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം..

1906- ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സത്യാഗ്രഹ സമരം തുടങ്ങി…

1926- ജർമനി ലീഗ് ഓഫ് നേഷൻസിൽ ചേർന്നതിൽ പ്രതിഷേധിച്ച് സ്പെയിൻ പിൻവാങ്ങി…..

1948- ഹൈദ്രബാദ് ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഹൈദ്രബാദിൽ പ്രവേശിച്ചു..

1951- ഫ്ലോറൻസ് ചാഡ് വിക്ക് ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയായി…

1958- ഇന്ത്യൻ പാർലമെന്റ് നാഗാ വിഘടനവാദികളെ നേരിടാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകുന്ന AFSPA (Armed force special power act) നിയമം പാസാക്കി..

1968- ആസാമിലെ ആദിവാസി മേഖലകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നിയമ ഭേദഗതി പാർലമെന്റ് അംഗീകരിച്ചു..

1978- umberlla murder.. 4 ദിവസം മുമ്പ് ആക്രമിക്കപ്പെട്ട George Mankov ചരമമടഞ്ഞു..

1985- ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം ആഘോഷിച്ചു. ഇന്ത്യക്കെതിരായിരുന്നു വിജയം..

1998- 16 മത് കോമൺ വെൽത്ത് ഗയിംസ് ക്വലാലമ്പുരിൽ തുടങ്ങി..

2001- ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം. 9/11 എന്നറിയപ്പെടുന്ന ആക്രമണം. അൽഖ്വയ്ദ തീവ്രവാദികൾ അമേരിക്കയിലെ വേൾഡ് ട്രെയിഡ് സെൻറർ അടക്കം നിരവധി സ്ഥാപനങ്ങൾ വിമാനമുപയോഗിച്ച് തകർത്തു.. നിരവധി മരണം.. ഒരേ സമയം തുടർച്ചയായി 4 ആക്രമണം നടന്നു..

2007- പ്രഥമ ട്വന്റി-20 ലോക കപ്പ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ തുടങ്ങി..

2011 – റഷ്യ ലോകത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷിച്ചു.. (father of all bomb എന്നറിയപ്പെടുന്നു)

ജനനം

1862- ഒ ഹെൻറി.. യു.എസ്. നോവലിസ്റ്റ്…

1885.. ഡി.എച്ച്. ലോറൻസ്…. 20 മത് നൂറ്റാണ്ടിലെ വിവാദ ഇംഗ്ലിഷ് സാഹിത്യകാരൻ..

1895- ആചാര്യ വിനോഭ ബാവെ (വിനയക് നരഹരി ഭാവെ) ഭൂദാനപ്രസ്ഥാന സ്ഥാപകൻ.. 1983ൽ ഭാരതരത്നം നൽകി ആദരിച്ചു…

1911… ലാലാ അമർനാഥ്.. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ… ആദ്യ ടെസ്റ്റ് സെഞ്ചുറിക്കുടമ..

1922- കൊട്ടാരക്കര ശ്രീധരൻ നായർ, സിനിമാ- നാടക താരം..

1924 – ഇമ്മാനുവൽ ദേവേന്ദർ… ഇന്ത്യൻ സ്വാതന്ത്യ സമര സേനാനിയും തമിഴ് നാട്ടിലെ കോൺഗ്രസ് നേതാവും. പിന്നോക്ക ജാതിയിൽ പിറന്ന് ജാതി വ്യവസ്ഥക്കെതിരെ പോരാടി. 1957 സെ.11 ന് മുന്നോക്ക സമുദായക്കാരാൽ വധിക്കപ്പെട്ടു.

1945- ബെക്കൻ ബോവർ – ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് ഫുട്ബാൾ കിരിടം നേടിയ ജർമൻകാരൻ…

ചരമം

1921- സുബ്രഹ്മണ്യ ഭാരതി -സ്വാതന്ത്ര്യ സമര പോരാളി – കവി – ദേശഭക്തി ഗാനമായ ഓടി വിളയാട് പാപ്പ രചിച്ച വ്യക്തി…

1948- മുഹമ്മദാലി ജിന്ന… പാക്കിസ്ഥാൻ രാഷ്ട്രപിതാവ്..

1987- മഹാദേവി വർമ്മ.. ഹിന്ദി കവയിത്രി – 1982 ജ്ഞാനപീഠം..

1971- നിഖിത ക്രൂഷ് ചേവ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി.. (1953-64 ) മുൻ USSR പ്രധാനമന്ത്രി..

(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: