പയ്യന്നൂരില്‍ ഏഴു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു
പയ്യന്നൂര്‍: കോളോത്ത്, തായിനേരി എന്നിവിടങ്ങളിലായി ഭീതിപരത്തിയ ഭ്രാന്തന് നായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം ഏഴുപേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കേളോത്തെ ഫെറിക്കോണ് സ്റ്റീല്‍സ് ജീവനക്കാരന് മായി രാജീവന്, കെ.വി.സുനിഷ്, ഒരുവയസുള്ള മകള്‍ അദിത്രി, തായിനേരിയിലെ പുളിക്കില്‍ ഭവാനി, അഫ്സല്, കോളോത്ത് കരിപ്പത്ത് സനൂപ് ഇതര സംസ്ഥാന തൊഴിലാളി എന്നിവര്‍ക്കാണു നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമവും ഭീതിയും പരത്തി കറങ്ങിനടന്ന നായയെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു