ലഹരിവേട്ട തുടരുന്നു;തളിപ്പറമ്പ് മേഖലയില്‍ നിന്ന്
കഞ്ചാവുള്‍പ്പെടെ ലഹരിവസ്തുക്കള്‍ പിടികൂടി

തളിപ്പറമ്പ്:കണ്ണൂര്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ പോലീസും റൂറല്‍ എസ് പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ധര്‍മ്മശാലയില്‍ വച്ച് 10 ഗ്രാം കഞ്ചാവും ,എളമ്പേരം പാറയില്‍ നിന്നും കുറുമത്തൂര്‍ പൊക്കുണ്ടില്‍ നിന്നും ഹാന്‍സ് ലഹരിവസ്തുക്കളും പിടികൂടി. ആന്തൂര്‍ സ്വദേശി ശ്രീരാഗ് രാത്രി ധര്‍മശാലയില്‍ യുവാക്കള്‍ക്ക് വിതരണത്തിനായി കൊണ്ട് വന്ന 10 ഗ്രാം കഞ്ചാവാണ് തളിപ്പറമ്പ എസ്.ഐ.യുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ നിന്നും എം.പി. ലത്തീഫ് എന്നയാളാണ് പിടിയിലായത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിനാണ് ഇയാളെ പോലീസ് പിടികൂടിയത്. ലഹരിക്കെതിരെ ഉള്ള ശക്തമായ നടപടിയാണ് ഇപ്പോള്‍ പോലീസ് സ്വീകരിച്ചു വരുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: