മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് പേർ അറസ്റ്റിൽ.


ബേക്കൽ: വിൽപനക്കായി എത്തിച്ച 10 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് പേർ അറസ്റ്റിൽ. കളനാട് കീഴൂർ സ്വദേശി ഷാജഹാൻ (33), ചട്ടഞ്ചാൽ തെക്കീൽബണ്ടിച്ചാൽ സ്വദേശി മുഹമ്മദ് ഖൈസ് (31), കളനാട് കൂവത്തൊട്ടി സ്വദേശി മൊയ്തീൻ ജാസിദ് (34) എന്നിവരെയാണ് ബേക്കൽ ഡി.വൈ.എസ്.പി.സി.കെ.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഉദുമ പടിഞ്ഞാർ, പള്ളം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പോലീസ് പിടിയിലായത്. റെയ്ഡിൽ ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിൻ ,എസ്.ഐ.എം. രജനീഷ് , എസ്.ഐ.ജയരാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുധീർ ബാബു,സനൽ സി.കെ., സനീഷ്കുമാർ സിപി ഒ മാരായ സുരേഷ്,സന്തോഷ്‌, നിതിൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: