ക്വട്ടേഷൻ സംഘംതട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ യുവാവ് അറസ്റ്റിൽ

തലശേരി: വിദേശത്ത് നിന്നുംസ്വർണ്ണക്കടത്ത് നടത്തുന്ന യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിൽ നിന്ന് 800 ഗ്രാംസ്വർണ്ണം വാങ്ങിയ യുവാവിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു.ചൊക്ലി അണിയാരം സ്വദേശി ജന്ന ഹൗസിൽ ആഷിഫിനെ(47)യാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം തലശേരിയിലേക്ക് സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘം തട്ടികൊണ്ടു വന്ന തൃശൂർ സ്വദേശിയായ യുവാവിൽ നിന്നും സ്വർണ്ണം തട്ടിയെടുത്ത് മറിച്ച് വിറ്റ 800 ഗ്രാം സ്വർണ്ണം വാങ്ങിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഉന്നതരെ കുറിച്ച് പോലീസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: