ഗാർഹീകപീഡനം യുവതിയുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ കേസ്

പഴയങ്ങാടി.വിവാഹ സമയത്ത് നൽകിയ സ്വർണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് യുവതിയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ പഴയങ്ങാടി പോലീസ് ഗാർ ഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. പുതിയങ്ങാടി സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ ഭർത്താവ്
അഹമ്മദ് സെയ്ത് (28), മാതാവ് നഫീസ, സഹോദരിമാരായ ഷാന, ഷക്കീല, സഹോദരി ഭർത്താവ് ഷിഹാബ് എന്നിവർക്കെതിരെ കേസെടുത്തത്.
2016 ഒക്ടോബർ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. പരാതിക്കാരിയുടെ പുതിയങ്ങാടിയിലെയും ഭർതൃഗൃഹമായ കാഞ്ഞങ്ങാട് മാണിക്കോത്തെ വീട്ടിൽ വെച്ചും സ്വർണ്ണം കുറഞ്ഞതിൻ്റെ പേരിൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു വെന്നാണ് പരാതി.