വാഹനമിടിച്ചു യുവാവിന് പരിക്ക്; വ്യാപാരി അറസ്റ്റിൽ

മയ്യിൽ :എട്ടാംമൈലിൽ വാഹനമിടിച്ച്
യുവാവിന് പരിക്കേറ്റ സംഭവത്തിൽ വ്യാപാരി
അറസ്റ്റിൽ. ജൂലൈ 18ന് രാത്രി കുറ്റ്യാട്ടൂർ പഴശ്ശിയിലെ പട്ടേരി സുരേശ (48)നാണ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റത്. നിർത്താതെപോയ വാഹനം പിന്നീട് തിരിച്ചറിഞ്ഞു വ്യാപാരിയായ പി പി സിദ്ദിക്കിനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.

സുരേശനെ ഇടിച്ചുതെറിപ്പിച്ച സിദിഖ് സഞ്ചരിച്ച കെ എൽ 59 എൽ 8558 നമ്പർ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. സുരേശന്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. സി സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സിദ്ദിഖിന്റെ വാഹനത്തിന്റെ ദൃശ്യം ലഭിച്ചത്. മയ്യിൽ ഇൻസ്‌പെക്ടർ പി ആർ മനോജിന്റെ മേൽനോട്ടത്തിൽ എ എസ് ഐ പി വി രാജേഷാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: