ആദിവാസി യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ടു.

വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ ആദിവാസിയുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പാത്തിക്കര പട്ടികവർഗ്ഗ കോളനിയിലെ കുറ്റ്യാട്ട് വീട്ടിൽ കണ്ണൻ്റെയും പുത്തരിച്ചിയുടെയും മകൻ രവി ( 42) ആണ് മരിച്ചത്. അവിവാഹിതനാണ്: ഇന്നലെ ( 11-8-211) രാവിലെ 8 മണിയോടെ രവിയുടെ അയൽവാസിയായ രാമകൃഷ്ണൻ വിറക് കഷ്ണം ഉപയോഗിച്ച് രവിയുടെ തലക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ രവി  യെ ഗുരുതരമാായിപരിക്കേറ്റതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നുു.പ്രതിയായ രാമകൃഷ്ണനെ വെള്ളരിക്കണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: