ഇറ്റലിയില്‍ കടല്‍ചുഴിയില്‍പ്പെട്ട് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മരണപ്പെട്ടു

ശ്രീകണ്ഠാപുരം: റോമില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ കുളക്കാട്ട്  അനില്‍ ബേബി കുടുംബത്തോടൊപ്പം അവധിക്കാല യാത്രക്കിടയിൽ കടലിൽ കുളിക്കുന്നതിനിടയിൽ ചുഴിയിൽപ്പെട്ട്  മരണമടഞ്ഞതായി പയ്യാവൂരിലുള്ള ബന്ധുക്കളെ അറിയിച്ചു.. തിങ്കളാഴ്ച വൈകുന്നേരം റോമില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ ഇദ്ദേഹം   മക്കരേസെ  ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.സഹോദരി പുത്രനും ഒപ്പമുണ്ടായിരുന്നു.അപ്രതീക്ഷിതമായ കടല്‍ ചുഴിയില്‍ പെട്ടു പോയ  അനിലിനെ രക്ഷിക്കാനായില്ല.

അപകടവിവരമറിഞ്ഞ് എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു.  മരണം സംഭവിച്ചിരുന്നതില്‍ അവര്‍ മടങ്ങുകയായിരുന്നു.

ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അപ്രതീക്ഷിതമായ രീതിയില്‍ അതിരൂക്ഷമായ കടല്‍തിരകള്‍ ഉണ്ടായതായി പറയപ്പെടുന്നു.ഇന്നലെയും ഒരാള്‍ ഇതേ പ്രദേശത്ത് തിരയില്‍പെട്ട് മരണപെട്ടിരുന്നു.ഭാര്യ ബിന്ദു, ഇവര്‍ക്ക് രണ്ട് മക്കളാണ്.പയ്യാവൂര്‍ ഉപ്പു പടന്ന കുളക്കാട്ട് ബേബിയുടെ മകനായ അനില്‍ അഞ്ചു വര്‍ഷം മുമ്പാണ് ഇറ്റലിയില്‍ എത്തിയത്.‘അമ്മ ബ്രിജീത്ത പയ്യാവൂര്‍ ചെരുവില്‍ കുടുംബാംഗം.സഹോദരങ്ങള്‍ :ആശ (ഇറ്റലി) അനിത (പെരിക്കല്ലൂര്‍ ,വയനാട് ). അപകടത്തിന് ഒരു മണിക്കൂര്‍ മുമ്പും വീഡിയോയിലൂടെ അവധിക്കാല ദൃശ്യങ്ങള്‍ അനില്‍ ,പയ്യാവൂരിലുള്ള വീട്ടുകാരെ കാണിച്ചിരുന്നു.ഫോണ്‍ കോള്‍ അവസാനിച്ച് ഒരു മണിക്കൂറിനുള്ളില്‍ അപകട വാര്‍ത്ത എത്തുമ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: