വീഡിയോ ചിത്രീകരണം; ഹെല്‍മെറ്റില്‍ ക്യാമറ വെച്ചാലും ലൈസന്‍സ് പോകും

ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നതിനെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടി. ക്യാമറയുള്ള ഹെൽമെറ്റ് ഉപയോഗിച്ച കേസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു.

ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതർ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

ഇത്തരം രംഗങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. രജിസ്ട്രേഷൻ സമയത്തെ അവസ്ഥയിൽനിന്ന് വാഹനം രൂപമാറ്റം വരുത്തുന്നതും കർശനമായി തടയും. നിലവിൽ വാഹനത്തിന്റെ നിറം മാറ്റാനും ടാക്സി പ്രൈവറ്റ് വാഹനങ്ങളായി തരം മാറ്റാനുമാണ് അനുമതിയുള്ളത്

ചിത്രീകരണം അനുവദിക്കില്ല

വീഡിയോ ചിത്രീകരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ചാൽ ലൈസൻസും ആർ.സി. ബുക്കും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. നിയമപ്രകാരം അനുവദനീയമല്ലാത്ത രൂപമാറ്റം അനുവദിക്കില്ല

എം.ആർ.അജിത്കുമാർ, ട്രാൻസ്പോർട്ട് കമ്മിഷണർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: