മലയോരത്ത് ആടുകൾ ചത്തൊടുങ്ങുന്നു

കേളകം: മലയോരത്ത് അജ്ഞാതരോഗം ബാധിച്ച് ആടുകൾ ചാകുന്നത് തുടർക്കഥയായിട്ടും രോഗം നിർണയിക്കാൻ കഴിയാതെ മൃഗസംരക്ഷണ വകുപ്പ്. കൃത്യമായ രോഗനിർണയം നടക്കാത്തതുമൂലം മറ്റ് ആടുകൾക്കും രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

പൊയ്യമല സ്വദേശി നെല്ലിക്കാക്കുടി വർഗീസിെൻറ ‘കാലാ ബീറ്റൽ’ ഇനത്തിൽപ്പെട്ട ആട് രോഗം ബാധിച്ച് അവശതയിലായി. ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ഡോക്ടർമാരുടെ സഹായം തേടിയെങ്കിലും കൃത്യമായി രോഗം നിർണയിക്കാൻ കഴിയാത്തതുമൂലം പനിക്കും മറ്റുമുള്ള ആൻറിബയോട്ടിക്കും ഗ്ലൂക്കോസും നൽകുകയായിരുന്നു. രോഗനിർണയത്തിനായി ആടിെൻറ രക്തം ശേഖരിച്ച് ജില്ല വെറ്ററിനറി ലാബിൽ എത്തിച്ചെങ്കിലും പരിശോധന സംവിധാനം തകരാറിലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: