പതിമൂന്നുകാരിയായ മകളെ പലർക്കും കാഴ്ചവച്ചത് മാതാപിതാക്കൾ; പതിനൊന്നുപേർ പിടിയിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് മാതാപിതാക്കൾ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . കുട്ടിയെ പീഡിപ്പിക്കാനായി മാതാപിതാക്കൾ പലർക്കും ഒത്താശ ചെയ്തു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവരെ പോലീസ് പിടികൂടുകയായിരുന്നു . ഇതോടെ പതിമൂന്നുകാരിയെ ഇരയാക്കിയ കേസിൽ 11 പേർ പിടിയിലായി. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് ഇതിനു മുൻപ് പിടികൂടിയിരുന്നു .കോടതിയിൽ ഹാജരാക്കിയ കുട്ടിയുടെ മാതാപിതാക്കളെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു..
ഒരുവർഷത്തോളമായി നടന്ന പീഡനത്തിൽ പിടിയിലായവരെല്ലാം പെൺകുട്ടിയുടെ നാട്ടുകാരാണ്. അതിനിടെയാണ് കുട്ടിയുടെ മാതാപിതാക്കൾ പിടിയിലാകുന്നത്.സംഭവത്തിൽ കാസർകൊട് വനിതാ പൊലീസ് സ്റ്റേഷനിൽ നിലവിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസ്, സുബ്ബ, വാസുദേവ ഗെട്ടി അബൂബകർ, സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റ് അഞ്ചു പേർ.

പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്തുവന്നതും പ്രതികൾ ഒന്നൊന്നായി പിടിയിലായതും. സഹോദരനെ ചോക്ലേറ്റും മറ്റും നൽകി കാറിലിരുത്തി പെൺകുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് മധൂരിലെ ഒരു പൊതുപ്രവർത്തകൻ ചൈൽഡ് ലൈനിൻറെ ഹെൽപ്പ് ലൈനിൽ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങൾ ആദ്യം പുറത്തുവന്നത്. എസ്.പി. നഗർ സ്വദേശിയായ അമ്പത്തെട്ടുകാരൻ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്താണ് കാസർകോട് പൊലീസ് കേസ് അന്വേഷിക്കുന്നത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടിയിപ്പോൾ. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കൾ പിടിയിലായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: