ആലക്കോട് അരങ്ങത്ത് 100 ലിറ്റർ വാഷ് കണ്ടെടുത്തു


ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനും സംഘവും ചേർന്ന് തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് അരങ്ങം രയരോം മൂന്നാംകുന്ന് കുണ്ടേരി ഭാഗങ്ങളിൽ നടത്തിയ റൈഡിൽ കുണ്ടേരി എന്ന സ്ഥലത്ത് വെച്ച് 100 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ്സാക്കി കുണ്ടേരി പെരുവട്ടം ഭാഗങ്ങളിൽ വ്യാജവാറ്റും വ്യാജമദ്യവില്പനയും രൂക്ഷമാകുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റൈഡ് നടത്തിയത് ഇതിന് മുമ്പും മേൽ പ്രദേശങ്ങളിൽ നിന്ന് വൻ വാറ്റു കേന്ദ്രങ്ങൾ തകർത്ത് കേസ് എടുത്തിട്ടുണ്ട് പാർട്ടിയിൽ
പ്രിവന്റീവ് ഓഫീസർമാരായ ആലക്കൽ പ്രകാശൻ , അഹമ്മദ്.കെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു സി.കെ, രാജീവ് പി.കെ , ശ്രീജിത്ത് വി ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: