ദുരന്ത സാഹചര്യം കണക്കിലെടുത്ത് ഫോൺവിളിക്കുമ്പോഴുള്ള കോവിഡ് സന്ദേശം ബി.എസ്.എൻ.എൽ. നിർത്തി

ഫോൺവിളിക്കുന്ന സമയത്ത് കേൾക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബി.എസ്.എൻ.എൽ. തീരുമാനിച്ചു. സന്ദേശങ്ങൾ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത്.

ദുരന്തസാഹചര്യങ്ങളിൽ അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ ഈ സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്. ആംബുലൻസിന് വിളിക്കുമ്പോൾപ്പോലും മിനുട്ടുകളോളം നീളുന്ന ഈ സന്ദേശമാണ് കേൾക്കുന്നത്.

കേന്ദ്ര നിർദേശപ്രകാരമായിരുന്നു സന്ദേശം ഉണ്ടായത്. നെറ്റ്‌വർക്ക് കമ്പനികൾക്ക് ഇവ ഒഴിവാക്കാൻ കഴിയില്ല. ബി.എസ്.എൻ.എൽ. കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിർത്തലാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: