തളിപ്പറമ്പ് സ്വദേശി സലാലയില്‍ മരണപ്പെട്ടു.

തളിപ്പറമ്പ:കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സലാലയില്‍ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി (44) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍, സൗദി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഷമീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: