കഞ്ചാവ് ചെടി കണ്ടെടുത്തു

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ
കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ പി സുജിത്തും പാർട്ടിയും കണ്ണൂർ താലൂക്കിൽ പുഴാതി അംശം ദേശത്തു അത്താഴക്കുന്നിൽ നിന്നും പുല്ലൂപ്പി കടവിലേക് പോകുന്ന റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിനു സമീപത്തു കുറ്റിക്കാട്ടിൽ വെച്ച്  84 സെന്റിമീറ്റർ  നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു . പാർട്ടിയിൽ പ്രിവന്റീവ്  ഓഫീസർമാരായ കെ പി വിജയൻ, ദിലീപ് സി വി(IB) സിവിൽ എക്‌സൈസ് ഓഫീസർ മാരായ  റിഷാദ്. സി.എച്ച്, സതീശ് .വി,  ഗണേഷ് ബാബു എന്നിവരുംഉണ്ടായിരുന്നു നിലവിൽ ഈ പ്രദേശത്ത് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള യുവാക്കൾ ക്യാമ്പ് ചെയ്യുന്നതായി നേരത്തെ  വിവരം ലഭിച്ചിരുന്നു മാത്രമല്ല  ഈ പ്രദേശത്ത് വച്ച് നിരവധി തവണ മയക്കുമരുന്നു  കേസ് കണ്ടെടുത്തിട്ടുണ്ട്.തുടർന്നും  ഈ പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: