പറശ്ശിനി മടപ്പുരയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു; ഭക്തജങ്ങൾക്ക് പ്രവേശനം 14 മുതൽ

പറശ്ശിനി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പ്രളയത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെളളം കയറി ദിന പൂജകള്‍ മുടങ്ങിയിരുന്നു. വെള്ളക്കെട്ട് ഇറങ്ങിയതോടെ മടപ്പുരയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതലാണ് പറശ്ശിനി മടപ്പുരയിലേക്ക് വെളളം കയറാന്‍ തുടങ്ങിയത്. ഇതിനു ശേഷം മുത്തപ്പന്‍ കെട്ടിയാടുന്നതും പൂജാ കര്‍മ്മങ്ങളും മുടങ്ങിയിരിക്കുകയായിരുന്നു.വെള്ളം കയറിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിൽ അകപ്പെട്ടുപോയ ഭക്തരെ തോണികളില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്. മഴ കനത്തതോടെ ക്ഷേത്രത്തിന്റെ മുക്കാല്‍ ഭാഗം ഉയരത്തില്‍ വെളളം കയറി. മൂന്നു ദിവസത്തിനു ശേഷം ഇന്ന് മഴ കുറഞ്ഞ് വെളളം ഇറങ്ങിയതോടെ ശൂചീകരണം ആരംഭിച്ചു.പൂജാകര്‍മ്മങ്ങള്‍ക്കു ശേഷം 14 ബുധനാഴ്ച്ച തൃക്കലശാട്ടോടെ മാത്രമെ ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയുളളുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 15ന് നിറ പുത്തരി അടിയന്തിരവും നടക്കും. മടപ്പുരക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിരുന്നു. കടകളുടെ ശുചീകരണ പ്രവര്‍ത്തികളും രാവിലെ മുതൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: