150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ദുരന്തം,ആളപായമില്ല

തൃശൂര്‍: 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു. തൃശൂരില്‍ ജില്ല ആശുപത്രിക്ക് സമീപം തൃശൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ല.

മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അവധി ദിവസം ആയതിനാല്‍ ആരും കെട്ടിടത്തിന് സമീപത്തു ഉണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കുന്നതിന് ഇടയായി.

തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. അതുകൊണ്ട്തന്നെ ഇവിടേക്കുള്ള റോഡ്

പോലീസ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ ബാക്കി ഭാഗം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കുമെന്ന് മേയര്‍ അജിത വിജയന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: