കണ്ണൂരില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ സഹായം തേടുന്നു

കണ്ണൂര്‍: ( 11.08.2019) പ്രളയജലത്തില്‍ സര്‍വ്വതും ഉപേക്ഷിച്ച്‌ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ അനിവാര്യമാണെന്ന് ക്യാംപുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി കലക്ടര്‍ സജി അറിയിച്ചു. ദുരിതബാധിതര്‍ക്കായി ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്യാംപുകളിലെത്തിക്കുന്നുണ്ട്. ഇതിന് പുറമെ ക്യാംപുകളിലേക്ക് ആവശ്യമായ കൂടുതല്‍ സാധനങ്ങള്‍ നല്‍കുന്നതിന് സുമനസ്സുകളുടെ സഹായം അത്യാവശ്യമാണ്.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും വസ്ത്രങ്ങളും എത്രയും പെട്ടെന്ന് വേണം. സഹായമെത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടാണ് സഹായമെത്തിക്കേണ്ടത്.

കണ്‍ട്രോള്‍ റൂമുകള്‍ കേന്ദ്രീകരിച്ച്‌ ഇപ്പോള്‍ സാധനങ്ങള്‍ ശേഖരിക്കുന്നില്ല.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ടാല്‍ അവിടെ നിന്ന് എത്തിക്കേണ്ട ക്യാംപുകള്‍ സംബന്ധിച്ച വിവരം നല്‍കും. സഹായങ്ങള്‍ നേരിട്ട് ദുരിതാശ്വാസ ക്യാംപുകളിലാണ് എത്തിക്കേണ്ടത്.

കണ്‍ട്രോള്‍ റൂം
കണ്ണൂര്‍ കലക്ടറേറ്റ് – 0497 2713266, 2700645, 9446682300, 1077 (ടോള്‍ഫ്രീ),
കണ്ണൂര്‍ താലൂക്ക് – 0497 2704969,
തളിപ്പറമ്ബ് – 04602 203142,
പയ്യന്നൂര്‍ – 04985 204460,
തലശ്ശേരി – 0490 2343813,
ഇരിട്ടി – 0490 2494910.

സഹായ വിതരണം, ഏകോപനം
ഡെപ്യൂട്ടി കലക്ടര്‍ സജി – 8547616030, റിംന – 9400051410, 7012776976.

ആവശ്യം വേണ്ട സാധനങ്ങള്‍
ബെഡ്ഷീറ്റ്, ലുങ്കി, ഷര്‍ട്ട്, ടീ ഷര്‍ട്ട്, സാനിറ്ററി നാപ്കിന്‍, തോര്‍ത്ത്, സോപ്പ്, ബിസ്‌ക്കറ്റ്, ബ്രഡ്, അരി, ചെറുപയര്‍, പഞ്ചസാര, കടല, പരിപ്പ്, വെളിച്ചെണ്ണ, മെഴുകുതിരി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: