നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം ദുരിതാശ്വാസ ക്യാമ്പ് വിവിധ നേതാക്കൾ സന്ദർശിച്ചു.

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം ദുരിതാശ്വാസ ക്യാമ്പ്
കെ സുധാകരൻ MP,
മുൻ എം പി പി.കെ ശ്രീമതി ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ
കെ എം ഷാജി
എം എൽ എ, ജില്ലാ കലക്ടർ ടി വി സുഭാഷ്,
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത , കണ്ണൂർ തഹസിൽദാർ വി എം സജീവൻ ഡെപ്യൂട്ടി തഹസിൽദാർ ഷാജു
വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സന്ദർശിച്ചു.

ക്യാമ്പിലേക്ക് കൃത്യമായി ഭക്ഷണമെത്തിക്കുന്നതിന്
ഡെപ്യൂട്ടി തഹസിൽദാർമാർ രത്നേഷ്, ശൈലേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിൽ നാനൂറോളം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
89 കുടുംമ്പമടക്കം 162 പേർ അന്തേവാസികളായുണ്ട്.
മറ്റുള്ളവർ ബന്ധുവീട്ടിലും മറ്റുമായി മാറി താമസിക്കുന്നു.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള
കാക്കത്തുരുത്തി വാർഡ് മെമ്പർ കാഞ്ചനവല്ലി എന്നിവർ ക്യാമ്പിലെ അന്തേവാസികളാണ്.

ഇതിന് പുറമെ നാറാത്ത് പഞ്ചായത്തിൽ നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ ( 67) , ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കണ്ണാടിപ്പറമ്പ് ദേശ സേവ യു പി സ്ക്കൂൾ (58) തുടങ്ങിയ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ക്യാമ്പിലേക്ക് വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വസ്ത്രങ്ങളും മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു.

നാറാത്ത് വില്ലേജ് ഓഫീസർ സോന കൈപ്രത്ത്, സ്പെഷ്യൽ വില്ലേജ് ഓഫീസർ സുരേഷ്, സുപ്രിയ, കെ പ്രേമ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.

പി പി സോമൻ ചെയർമാനായും കെ ദിനേശൻ കൺവീനറുമായി പ്രവർത്തിക്കുന്ന മുച്ചിലോട്ട് കാവ് ക്യാമ്പിന്
പി പവിത്രൻ, പി പി മോഹനൻ,
പി ടി രമേശൻ, ജയപ്രകാശ് ലാൽ, കെ ദാസൻ, രതീശൻ
ഉമാനന്ദൻ, സജിൻ ആമേരി,
സി.ടി ബാബുരാജ്, ലളിത, റീജ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: