അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ മീറ്റിങ് നാളെ

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന

“കണ്ണൂർ തെരുവിന്റെ മക്കൾ” എന്ന ചാരിറ്റി പ്രോഗ്രാമിലേക്ക് ആളുകളെ കണ്ടെത്തുന്നതിനും ട്രസ്റ്റിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നതിനും വേണ്ടി ഒരു യോഗം നാളെ ഞായറാഴ്ച കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലുള്ള മുനിസിപ്പൽ സ്‌കൂളിൽ വെച്ച് ചേരുന്നു. സമയം രാവിലെ 10. 30

എല്ലാ മനുഷ്യ സ്നേഹികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു.
പങ്കെടുക്കുന്ന ആളുകൾ ID കാർഡ് കോപ്പി, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ കൊണ്ട് വരേണ്ടതാണ്.
എല്ലാവരും കൃത്യം 10മണിക്ക് തന്നെ വന്നു ചേരുക
മെമ്പർഷിപ് ഫീ ആയി 100 രൂപ നിശ്ചയിച്ചിട്ടുണ്ട്. അംഗങ്ങൾക്ക് ട്രസ്റ്റ് id കാർഡുകൾ നൽകുന്നതാണ്.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ തെരുവിൽ കഴിയുന്നവരും അനാഥരുമായവരെ പുനരധിവസിപ്പിക്കാനും അവർക്കു വേണ്ട വസ്ത്രം, ഭക്ഷണം, ഉപകരണങ്ങൾ നൽകാനും വേണ്ടി രൂപം കൊടുക്കുന്ന ബൃഹത്തായ പദ്ധതിയാണ് *AEGCT കണ്ണൂർ തെരുവിന്റെ മക്കൾ*

ഈ ഉദ്യമം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്

🔘തെരുവിൽ കിടക്കുന്ന നിർധനരും സുഖമില്ലാത്തവരുമായ ആളുകൾക്ക് ഭക്ഷണം, വസ്ത്രം, ചികിത്സ, സംരക്ഷണം, എന്നിവ നൽകുക

🔘വീടുണ്ടായിട്ടും വീട്ടിൽ പോകാത്തവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യുക

🔘വഴി തെറ്റി അലയുന്നവരുടെ വീട് അന്വേഷിച്ചു വീട്ടിൽ എത്തിക്കുക

ഈ ഒരു ഉദ്യമത്തിൽ ഞങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?

നിങ്ങളുടെ കയ്യിൽ ഉപയോഗം കഴിഞ്ഞു ഉപേക്ഷിക്കാൻ പോകുന്ന ഒരു ജോഡി വസ്ത്രമോ വീൽ ചെയറോ വാക്കിങ് സ്റ്റിക്കോ വാട്ടർ/എയർ ബെഡ്ഡുകളോ ഉണ്ടോ?

കണ്ണൂർ ജില്ലയിലെ ഓരോ ഏരിയകളിലും ഇവ കളക്ട് ചെയ്യാൻ താങ്കൾ സന്നദ്ധനാണോ ?

വിളിക്കൂ ഞങ്ങളെ. അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ

റാഹിദ് അഴീക്കോട് 9562077888
റഫീഖ് അഴീക്കോട് 9567524439
ബേബി ആനന്ദ് 9447088088
സമജ് കമ്പിൽ 9847788666
അബൂബക്കർ എടക്കാട് 9895682487

Whatsapp Group Link for Verification: https://chat.whatsapp.com/4SBqTxEaAElC1F1wTn3VZo

കണ്ണൂർ വാർത്തകൾ ഓൺലൈൻ മാധ്യമം ഈ കൂട്ടായ്മയുടെ ഭാഗമാണ്

നാളെ നടക്കുന്ന അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർഷിപ്പ് മീറ്റിംഗിൽ പങ്കെടുക്കുമെന്നുറപ്പുള്ളവർ മാത്രം താഴെ കൊടുത്ത Link click ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക

https://docs.google.com/forms/d/e/1FAIpQLSf_CE36lDsgSUxjrv1EYRQrWJ6UIzUEjCYk0bh4EAQDftNhNg/viewform

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: