മുഖ്യമന്ത്രി പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും കണ്ണൂർ ജില്ലയ്ക്കും ലഭ്യമാക്കണം : കെ.സി.ജോസഫ് MLA

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറണാകുളത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും കണ്ണൂർ ജില്ലയ്ക്കും ലഭ്യമാക്കണമെന്ന് കെ.സി.ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. മാറി താമസിക്കുന്ന ഓരോ വീടിനും 3200/- രൂപ വീതവും ,ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അടിയന്തിര ചെലവുകളും ഗവർമെന്റ് നൽകുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ക്യാമ്പുകൾ നടത്തുന്നത് പഞ്ചായത്തുകളും സന്നദ്ധ സംഘടനകളുമാണ്. മാറി താമസിക്കുന്നവർക്ക് ഇതുവരെയായും ഒരു ആനുകൂല്യങ്ങളും കൊടുത്തിട്ടില്ല. വീട് വാസയോഗ്യമല്ലെങ്കിൽ ഒരു വീടിന് നാല് ലക്ഷം രൂപയും, കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും ഏറണാകുളം ജില്ലയിൽ നൽകുന്നതു പോലെ കണ്ണൂർ ജില്ലയിലും നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെ.സി. ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: