കണ്ണൂരിന്റെ സ്നേഹ വണ്ടി വയനാട്ടിലേക്ക് യാത്ര തിരിച്ചു

കണ്ണൂർ: കലിതുള്ളി വന്നെത്തിയ മഴയിൽ സർവ്വതും നഷ്ടപ്പെട്ട വയനാടുകാർക്ക് വേണ്ടി എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ ആദ്യ വാഹനം കണ്ണൂരിൽ നിന്നും പുറപ്പെട്ടു. കണ്ണൂർ മാർക്കറ്റിൽ നിന്നും പുറപ്പെട്ട സ്നേഹ വണ്ടി ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം കൂത്തുപറമ്പ്, ജില്ലാ ട്രഷറർ എ ഫൈസൽ എന്നിവർ പങ്കെടുത്തു. കടവത്തൂർ ബ്രാഞ്ച് സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ വാഹനം ഹാറൂൺ കടവത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു.

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള എസ്.ഡി.പി.ഐയുടെ വസ്ത്ര – ഭക്ഷ്യ വസ്തുക്കളുടെ സംസ്ഥാനതല രണ്ടാംഘട്ട പ്രവർത്തനത്തിൽ ജാതിമത ഭേദമന്യേ സജീവമായി സഹകരിച്ച മുഴുവൻ ജനങ്ങൾക്കും ജില്ലാ ജനറൽ സെക്രട്ടറി നന്ദി രേഖപ്പെടുത്തി. കൂടാതെ ഇതിനു വേണ്ടി പ്രയത്നിച്ച മുഴുവൻ പാർട്ടി പ്രവർത്തകരെയും ഈ അവസരത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഇനിയും ആവശ്യമെങ്കിൽ വിഭവങ്ങൾ നൽകാൻ കണ്ണൂരിലെ നല്ലവരായ ജനങ്ങൾ തയ്യാറാണെന്നും ഇത് പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: