കണ്ണൂർ ധർമ്മശാല നിഫ്റ്റ് ക്യാമ്പസിലെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ധർമ്മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാർത്ഥിനി അധ്യാപകന്റെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു .മൂന്നാംവർഷ ടെക്സ്റ്റയ്ൽ ഡിസൈനിങ്ങ് വിദ്യാർത്ഥിനിയായമലപ്പുറം സ്വദേശിനിയാണ് താമസസ്ഥലത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.റാൻടെക് എന്ന ഗുളിക അമിതമായ് കഴിക്കുകയായിരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്തു.കാമ്പസിലെ അധ്യാപകനും ചെന്നൈസ്വദേശിയുമായ സെന്തിൽ കുമാർ വെങ്കിടാചലത്തിന്റെ മാനസികപീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. അധ്യാപകനെതിരെ നിരവധി വിദ്യാർത്ഥികൾക്ക് അധ്യാപകനെതിരെ വ പരാതി ഉണ്ടായിയിരുന്നെങ്കിലും പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭയത്താൽ പരസ്യ പ്രതികരണത്തിന് മുതിർന്നില്ലത്രേ. അധ്യാപകനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: