ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 11

ഇന്ന് കാൻസർ വിമുക്തരുടെ ദേശിയ ദിനം

1347- അലാവുദ്ദിൻ ഹാസൻ ബാഹ്മനി വംശം സ്ഥാപിച്ചു…

1948- ആദ്യമായി ഒളിമ്പിക്സ് ടെലിവിഷൻ Live സംപ്രഷണം ലണ്ടൻ ഒളിമ്പിക്സിൽ നടത്തി.. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ആയതിനാൽ Austerity olympics എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്..

1960- ഛാഡ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി..

1961- പോർട്ടുഗീസ് അധീനതയിലായിരുന്ന ദാദ്രാ.. നാഗർ ഹവേലി പ്രദേശങ്ങൾ ഇന്ത്യൻ യൂനിയന്റ ഭാഗമായി..

1962- നാലു ദിവസം കൊണ്ട് 64 തവണ ഭൂമി വലം വച്ച വോസ്റ്റോക് USSR വിക്ഷേപിച്ചു…

1972- കുറ്റ്യാടി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു…

1984- കാൾ ലൂയിസ് ജെസ്സി ഓവൻസിന് പിൻഗാമിയായി ഒളിമ്പിക്സിൽ 4 സ്വർണ മെഡൽ നേടി..

1992- അമേരിക്കയിലെ Bloomington ൽ 4870000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ മാൾ ഉദ്ഘാടനം ചെയ്തു…. പ്രതിവർഷം 40 മില്യൻ ജനങ്ങൾ സന്ദർശിക്കുന്നതായി കണക്ക് കൂട്ടുന്നു..

1998- യാസർ അറാഫത്ത് പാലസ്തീൻ രാജ്യത്തിന്റെ പരമാധികാരി എന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ഡേലയുടെ ക്ഷണപ്രകാരം ആ രാജ്യത്ത് സന്ദർശനം നടത്തി…

1999- നൂറ്റാണ്ടിലെ ഏറ്റവും അവസാനത്തേതും ഏറ്റവും ദിർഘം കൂടിയതുമായ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിച്ചു…

2003 – NATO യുറോപ്പിന് പുറത്ത് ആദ്യ സൈനിക നിയന്ത്രണം അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്തു….

2008- അഭിനവ് ബിന്ദ്ര (100 മീറ്റർ റൈഫിൾ ഷൂട്ടിങ്ങ്) ബെയ്ജിങ് ഒളിമ്പിക്സിൽ സ്വർണം നേടി… വ്യക്തിഗത ഇനത്തിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി..

2017- വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു…

ജനനം

1937- മലയാള സിനിമാ സംവിധാന രംഗത്ത് തന്റേതായ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ജോൺ എബ്രഹാം…..

1943- പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷറഫ്….

ചരമം

1908- സ്വാതന്ത്യ സമരത്തിലെ രക്ത നക്ഷത്രം ഖുദിറാം ബോസിനെ തൂക്കിലേറ്റി..

1988- മുൻ ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടിനഹ..

2000- സ്വാതന്ത്ര്യ സമര സേനാനി ഉഷ മേത്ത..

2001- ആലക്കോട് രാജ പി ആർ കേരളവർമ്മ … കേണൽ ജി.വി.രാജ സഹോദരൻ…

2003- പാക്കനാർ വിനോദമാസികയുടെ സ്ഥാപക പത്രാധിപർ വെട്ടൂർ രാമൻ നായർ….

2011 – കഴൂർ നാരായണ മാരാർ…. 2010 ൽ പഞ്ചവാദ്യത്തിൽ ആദ്യമായി പത്മഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി…

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: